മോദിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇളയദളപതിയും; കര്‍ഷകരെ വെടിവെച്ച് കൊല്ലാതെ അന്നം നല്‍കു, പിന്നെയാകാം വികസന പദ്ധതികളെന്നും വിജയ്

രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകര്‍ ഇന്ന് റേഷന്‍ അരിക്കായി കടയില്‍ കാത്തിരിക്കുകയാണ്. നമുക്ക് ഭക്ഷണം നല്‍കുന്ന കര്‍ഷകര്‍ ഇന്ന് ദുരിതത്തിലാണ്. രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇങ്ങെൈന സൂപ്പര്‍ ഡയലോഗുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല തമിഴ് ചലച്ചിത്ര താരം വിജയ്,  ഇത് പറഞ്ഞത് സിനിമയിലും അല്ല. കേന്ദ്ര സര്‍ക്കാരിനെതിരെയാണ് ഇളയദളപതി ആഞ്ഞടിച്ചിരിക്കുന്നത്.

കര്‍ഷകരെ ഇനിയും ദുരിതത്തിലേക്ക് തള്ളിവിട്ടാല്‍ അടുത്ത തലമുറയുടെ ഗതി പരിതാപകരമായിരിക്കും. മൂന്നു നേരം ഭക്ഷണം കിട്ടുന്നതു കൊണ്ടാണ് വിശപ്പിന്റെ വിലയോ ഭക്ഷണം കിട്ടാനുള്ള കഷ്ടപ്പാടോ നമുക്ക് അറിയാത്തത്. അതുകൊണ്ട് തന്നെയാണ് കര്‍ഷകരുടെ ദുരിതം എന്താണെന്ന് ആരും മനസിലാക്കാത്തത്. ഒരിക്കല്‍ ധാന്യത്തിനും പച്ചക്കറികള്‍ക്കും ക്ഷാമം വരുമ്പോഴായിരിക്കും കര്‍ഷകരുടെ വില നമ്മള്‍ മനസിലാക്കുക. ആദ്യം കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തിയതിനു ശേഷം ഇന്ത്യയെ വന്‍ശക്തിയാക്കുന്നതിനായി ശ്രമിക്കാമെന്നും വിജയ് പറഞ്ഞു.

അടുത്തിടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വെള്ളിത്തിരയില്‍ ചര്‍ച്ച ചെയ്ത വിജയ് യുടെ കത്തി എന്ന ചിത്രം വന്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സ്ഥിരം മസാല ഘടകങ്ങള്‍ക്കപ്പുറം കര്‍ഷകന്റെ ദുരിതമാണ് ചിത്രം ചര്‍ച്ച ചെയ്തത്. ഓരോ 30 മിനിറ്റിലും ഒരു കര്‍ഷകന്‍ എന്ന വീതം ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന യാഥാര്‍ഥ്യമാണ് ചിത്രം പറഞ്ഞുവെച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെയാണ് വിജയ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിയത്.കത്തിയിലെ സൂപ്പര്‍ ഡയലോഗുകള്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കാവുന്നതാണ് ഇളയദളപതിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here