പ്ലസ് ടുവിലെ പ്രണയം, വിവാഹം, സിനിമ; അനു സിത്താര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയായി അനു സിത്താര മാറിക്കഴിഞ്ഞു. ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ അനു മലയാളത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. നിഷ്‌കളങ്കമായ അഭിനയ ശൈലി കൈമുതലാക്കി മുന്നേറുന്ന താരത്തെ മറ്റ് നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്.

മിക്കവാറുമെല്ലാവരും വിവാഹ ശേഷം സിനിമ വിടുമ്പോള്‍, അനു വെള്ളിത്തിരയിലേക്ക് വന്നതുതന്നെ വിവാഹശേഷമായിരുന്നു. ആ പ്രണയ വിവാഹത്തെ കുറിച്ച് അനു സിത്താര തന്നെ പറയുന്നത് ഇങ്ങനെയാണ്.
പഠന കാലത്ത് ഒരുപാട് പേര്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. പക്ഷെ തനിക്ക് പ്രണയം തോന്നിയത് വിഷ്ണു ഏട്ടനോട് മാത്രമായിരുന്നു. മൂന്ന് വര്‍ഷം വിഷ്ണുവേട്ടന്‍ പിന്നാലെ നടന്നതിന് ശേഷമായിരുന്നു യെസ് പറഞ്ഞതെന്നും അനു വിശദീകരിച്ചിട്ടുണ്ട്. പ്ലസ്ടുവിലെ പ്രണയം മൂന്ന് വര്‍ഷം ഒടുവില്‍ 20 ആം വയസ്സില്‍ വിവാഹത്തിലെത്തുകയായിരുന്നു.

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്. വിവാഹം നേരത്തെ ആയിപ്പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും അനു പറയുന്നു. നേരത്തെ വിവാഹം ചെയ്തത് മോശമായില്ല എന്ന് മാത്രമല്ല, കരിയറിന് ഗുണം ചെയ്തു എന്നാണ് അനു പറയുന്നു. അഭിനയം വിലയിരുത്താന്‍ ഒരാള്‍ ഒപ്പമുള്ളത് നല്ലതാണെന്നും അനു വ്യക്തമാക്കുന്നു.

ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും അവാര്‍ഡുകള്‍ വാരിക്കൂട്ടണമെന്നും താരത്തിനില്ല. അനു സിത്താര നല്ല നടിയായിരുന്നു എന്ന് നാളെ ആളുകള്‍ പറഞ്ഞ് കേള്‍ക്കണമെന്നതുമാത്രമാണ് ആഗ്രഹം. പ്രേക്ഷകര്‍ക്ക് എന്ന് ഓര്‍ത്തിരിക്കാന്‍ പറ്റുന്ന സിനിമകള്‍ ചെയ്യണമെന്നും അനു ആഗ്രഹിക്കുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like