സെമിയില്‍ ബംഗ്ലാദേശിനെതിരെ യുവരാജ് മുന്നൂറടിക്കും; ആരാധകര്‍ ആവേശത്തില്‍

ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിനെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമായ മത്സരമാണ്. ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു നാഴികകല്ലുകൂടിയാകും യുവിക്ക് സ്വന്തമാകുക. മുന്നൂറാമത്തെ ഏകദിന മത്സരത്തിനാണ് യുവരാജ് പാഡ്‌കെട്ടുക.

300ലധികം രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം കൂടിയാണ് ആരാധകരുടെ പ്രിയതാരത്തിനെ കാത്തിരിക്കുന്നത്. 463 ഏകദിനമത്സരങ്ങളില്‍ ഇന്ത്യന്‍ ജെഴ്‌സിയണിഞ്ഞ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് പട്ടികയില്‍ മുന്നില്‍. ലോകതാരങ്ങലളുടെ പട്ടികയില്‍ ബാക്കിയെല്ലാവരും സച്ചിന് പിന്നില്‍ തന്നെ. ഇന്ത്യന്‍ നായകന്‍മാരായിരുന്ന രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308) എന്നിവരാണ് 300 ക്ലബിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 300 മത്സരങ്ങള്‍ കളിക്കുന്ന നായകനാകാത്ത ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും യുവിക്ക് സ്വന്തം.

മൂന്നൂറാം മത്സരം അവിസ്മരണീയമാക്കാനൊരുങ്ങുന്ന യുവരാജ് ബംഗ്ലാദേശിനെ അടിച്ച് തകര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവി ഇക്കുറിയും തകര്‍പ്പന്‍ ഫോമിലാണ്. രണ്ടായിരത്തില്‍ കെനിയക്കെതിരെയായിരുന്നു യുവരാജിന്റെ ഏകദിന അരങ്ങേറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News