ഇസ്ലാം മതം സ്വീകരിച്ച യുവാവിന് ആര്‍എസ്എസിന്റെ വധഭീഷണി; ജനം ടിവിയിലെ അഭിമുഖം കത്തിമുനയില്‍ നിര്‍ത്തി പറയിപ്പിച്ചത്; സെല്‍ഫി വീഡിയോ വൈറല്‍

കൊച്ചി: മതം മാറിയതിന്റെ പേരില്‍ യുവാവിന് നേരെ ആര്‍എസ്എസിന്റെ വധഭീഷണി. എറണാകുളം സ്വദേശി സന്ദീപാണ് തനിക്ക് നേരെ വധഭീഷണിയുള്ളതായി വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്.

കോഴിക്കോട് മുഖദാറിലുള്ള തര്‍ബിയ്യത്തുല്‍ ഇസ്ലാം സഭ എന്ന സ്ഥാപനത്തില്‍ നിന്നാണ് സന്ദീപ് കുടുംബത്തോടൊപ്പം ഒരു വര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചത്. മതപഠനത്തിന് ശേഷം പുറത്തിറങ്ങിയ തന്നെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കോഴിക്കോട് ചെറുവണ്ണൂരിലെ കേന്ദ്രത്തിലെത്തിച്ച് ക്രൂരമായ രീതിയില്‍ പെരുമാറിയതായി സന്ദീപ് ആരോപിക്കുന്നു.

തര്‍ബിയ്യത്തുല്‍ ഇസ്ലാം സഭക്കെതിരെ ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തി തന്നക്കൊണ്ട് പറയിപ്പിച്ചു. ജനം ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഈ അഭിമുഖം കത്തിമുനയില്‍ നിര്‍ത്തി പറയിപ്പിച്ചതാണെന്നും സന്ദീപ് വ്യക്തമാക്കുന്നു. പിഞ്ചു മകന്റെ ജീവനെ കരുതിയാണ് തര്‍ബിയ്യത്തിനെതിരെ ആരോപണങ്ങള്‍ പറഞ്ഞതെന്നും അതില്‍ ഖേദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത് തന്റെ അവസാന വീഡിയോ ആയിരിക്കാമെന്നും ആര്‍എസ്എസ് തന്നെയും കുടുംബത്തേയും ഇല്ലാതാക്കുമെന്നും സന്ദീപ് വീഡിയോയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News