ലഹരി മാഫിയയ്ക്ക് കടിഞ്ഞാണിടാന്‍ കേരളാ പൊലീസ്; ‘ഓപ്പറേഷന്‍’ ഗുരുകുലം എല്ലാ ജില്ലകളിലേക്കും

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും ഓപ്പറേഷന്‍ ഗുരുകലം പദ്ധതി നടപ്പാക്കുന്നു. കോട്ടയം ജില്ലയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതി വന്‍വിജയമായ പശ്ചാത്തലത്തിലാണ് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പൊലീസ് തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കി.

കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് കാരണക്കാര്‍ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളില്‍ പാന്‍പരാഗ്, സിഗററ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലയില്‍ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി നടപ്പാക്കിയത് വിജയമായ സാഹചര്യത്തിലാണ് മറ്റു 13 ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ലഹരിക്കടിമപ്പെടുന്ന കുട്ടികളെ കണ്ടെത്തി ലഹരിവിമുക്തി നേടുന്നതിന് സഹായിക്കുക, ലഹരിക്കടിമപ്പെടാതെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക, വിദ്യാലയ പരിസരങ്ങളില്‍ ലഹരിവസ്തുക്കളും വ്യാജമദ്യവും വില്‍പ്പന നടത്തുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News