മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ ആഹാരത്തിലും ജീവിതത്തിലും കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്ന് കെഎം മാണി

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരന്റെ ആഹാരത്തിലും ജീവിതത്തിലും കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്ന് കെഎം മാണി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 23ന് കോട്ടയത്ത് ട്രെയിന്‍ തടയുമെന്നും മാണി അറിയിച്ചു.

ചരല്‍കുന്ന് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റിയില്‍, സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ മുന്നണി പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന അഭിപ്രായമാണുയര്‍ന്നിട്ടുള്ളത്. കര്‍ഷക വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രക്ഷോഭങ്ങള്‍ക്കാണ് കേരളാ കോണ്‍ഗ്രസ് എം നേതൃത്വം നല്‍കുകയെന്ന് മാണി വ്യക്തമാക്കി.

വിവിധ കര്‍ഷക വിഷയങ്ങളുന്നയിച്ച് ഈ മാസം 30ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. വാര്‍ഡ്, മണ്ഡലം തല തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കി ജൂലൈ 15ന് നിയോജക മണ്ഡലം തെരഞ്ഞെടുപ്പിലേക്ക് കടക്കാനും സ്റ്റിയറിംഗ് കമ്മറ്റിയോഗത്തില്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News