കൊച്ചി അമൃത ആശുപത്രിയില്‍ നടക്കുന്നത് വ്യാപക തൊഴില്‍ നിയമലംഘനം; ആശുപത്രിയോട് അനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

കൊച്ചി: കൊച്ചി അമൃത ആശുപത്രിയില്‍ വ്യാപക തൊഴില്‍ നിയമലംഘനമെന്ന് തൊഴില്‍ വകുപ്പ്. തൊഴില്‍ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ തൊഴില്‍ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മിനിമം വേതനം, ഓവര്‍ടൈം വേതനം എന്നിവ തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

ആശുപത്രിയോട് അനുബന്ധിച്ചുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പരിശോധന നടത്തിയതില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. അപാകതകള്‍ പരിഹരിക്കാത്ത പക്ഷം നിമയ നടപടികള്‍ സ്വീകരിക്കുമെന്ന് മധ്യമേഖല റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, ജില്ല ലേബര്‍ ഓഫീസര്‍ കെ.എസ്. മുഹമ്മദ് സിയാദ് എന്നിവര്‍ അറിയിച്ചു.

വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നഴ്‌സിംഗ് ജീവനക്കാര്‍ സമരം ആരംഭിക്കുന്ന സാഹചര്യത്തിലാണ് തൊഴില്‍ വകുപ്പ് പരിശോധന ശക്തമാക്കിയത്. അമൃത ആശുപത്രി മാനേജ്‌മെന്റിനെതിരെ തൊഴിലാളി പീഢനം ആരോപിച്ച് തൊഴില്‍ വകുപ്പിന് നിരവധി പരാതികളും ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News