കോഹ്‌ലി വീണ്ടും ഐസിസി റാങ്കിംഗില്‍ ഒന്നാമത്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും ഐസിസി റാങ്കിംഗില്‍ ഒന്നാമത്. ചാമ്പ്യന്‍സ് ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്ലിയെ ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാമത് എത്തിച്ചത്.

സൗത്ത് ആഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സിനെയാണ് കോഹ്ലി മറികടന്നത്. ഫെബ്രുവരി 25 മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡിവില്ലിയേഴ്‌സിനെ 22 പോയിന്റുകള്‍ക്കാണ് കോഹ്ലി തകര്‍ത്തത്. നിലവില്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തേയ്ക്കും ഡിവില്ലേഴ്‌സ് മൂന്നാം സ്ഥാനത്തേയ്ക്കും പിന്തള്ളപ്പെട്ടു. ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് റാങ്കിംഗില്‍ നാലും അഞ്ചും സ്ഥാനത്തുളളത്. ശിഖര്‍ ധവാന്‍ ആദ്യ 10ലും രോഹിത്ത് ശര്‍മ്മ 13ഉം മഹേന്ദ്ര സിംഗ് ധോണി 14ഉം സ്ഥാനത്തും ഇടംനേടി.

മുന്‍പ് 2017 ജനുവരിയിലാണ് കോഹ്ലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അന്ന് നാല് ദിവസം മാത്രമായിരുന്നു കോഹ്ലിയ്ക്ക് ഒന്നാം സ്ഥാനത്ത് തുടരാനുളള ആയുസ്സ്.

ബൗളര്‍മാരുടെ പുതിയ റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍ ജോസ് ഹസില്‍വുഡ് ഒന്നാമതെത്തി. ഇമ്രാന്‍ താഹിര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, കഗിസോ റബാഡ, സുനില്‍ നരെയെന്‍ എന്നിവര്‍ രണ്ട് മുതല്‍ അഞ്ച് സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നത്. 20ാം സ്ഥാനത്തുളള അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here