ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം; തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ലണ്ടന്‍: ലണ്ടനിലെ വെറ്റ് സിറ്റിക്കു സമീപം വന്‍ തീപ്പിടുത്തം. 27 നിലയുള്ള ഗ്രന്‍ഫല്‍ കെട്ടിടത്തിനാണ് തീപിടിച്ചത്. പ്രാദേശിക സമയം 1.30 ഓടെയാണ് തീപടര്‍ന്നത്. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒട്ടേറെ പേര്‍ ഫ്‌ളാറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടം മുഴുവനായും തീ പടര്‍ന്നിരിക്കുകയാണ്.

40 ഓളം ഫയര്‍ എഞ്ചിനുകള്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലാണ് ആദ്യം തീ പടര്‍ന്നത്.പിന്നീട് വ്യാപിക്കുകയായിരുന്നു. എന്നാല്‍ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിനു ചുറ്റും തീപടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീ പടര്‍ന്നതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിച്ചു തുടങ്ങി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here