ദുല്‍ഖറിനോട് പ്രത്യേക ഇഷ്ടം; പറയുന്നതാരെന്നറിഞ്ഞാല്‍ ആരാധകര്‍ ഞെട്ടും; ഇതിലും വലിയ അംഗീകാരം സ്വപ്‌നങ്ങളില്‍ മാത്രം

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാള ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012 ല്‍ സെക്കന്റ്‌ഷോ എന്ന ചിത്രത്തിലൂടെ കടന്നുവന്ന ദുല്‍ഖറിന് മലയാളിയുടെ ഹൃദയത്തില്‍ ഇടം പിടിക്കാന്‍ അധികനേരം വേണ്ടിവന്നില്ല. സ്വതസിദ്ധമായ അഭിനയ ശൈലിയും നിഷ്‌കളങ്കമായ പുഞ്ചിരിയും മലയാളികളുടെ പ്രിയതാരവും ഡി ക്യുവുമാക്കി ദുല്‍ഖറിനെ മാറ്റി.

അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം സി ഐ എ എന്ന അമല്‍ നീരദ് ചിത്രത്തിലൂടെ ദുല്‍ഖര്‍ 20 ചിത്രങ്ങളെന്ന നാഴികകല്ലും പിന്നിട്ടിരിക്കുകയാണ്. ഇതിനിടയില്‍ ചാര്‍ലിയിലെ അഭിനയത്തിലൂടെ മികച്ച സംസ്ഥാന നടനുള്ള പുരസ്‌കാരവും ഡി ക്യുവിനെത്തേടിയെത്തി. വായ് മൂടി പേസുവോം, ഓകെ കണ്‍മണി എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും താരം മിന്നി തിളങ്ങി.

ഇതിനിടയില്‍ ദേശിയ തലത്തില്‍ തന്നെ മികച്ച സംവിധായകനെന്നറയിപ്പെടുന്ന മണിരത്‌നം ദുല്‍ഖറിന്റെ അഭിനയത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ദുല്‍ഖറിനൊടുള്ള പ്രത്യേക ഇഷ്ടം തുറന്ന് പറഞ്ഞ് ഇന്ത്യന്‍ സിനിമയിലെ സ്റ്റൈല്‍മന്നനായ രജനികാന്തും രംഗത്തെത്തിക്കഴിഞ്ഞു.

ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് രജനി തനിക്ക് ദുല്‍ഖറിനോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ദുല്‍ഖറിന്റെ അഭിനയ ശൈലി ഇഷ്ടമാണെന്ന് പറഞ്ഞ സ്റ്റൈല്‍മന്നന്‍ മമ്മൂട്ടിയോടുള്ള അടുപ്പവും എടുത്തുകാട്ടി. ഡി ക്യു ആരാധകര്‍ രജനിയുടെ ഇഷ്ടം അറിഞ്ഞതോടെ ആഹഌദത്തിന് അതിരില്ലാതായിരിക്കുകയാണ്. മലയാളത്തിലെ മറ്റ് യുവതാരങ്ങളും ശ്രദ്ധേയമായ പ്രകടനം നടത്തുന്നവരാണെന്ന് പറയാനും രജനി മടികാട്ടിയില്ല.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലാല്‍ ജോസിന്റെ ഭയങ്കര കാമുകനാണ് ദുല്‍ഖറിന്റെ അടുത്ത ചിത്രം. മഹാനദി എന്ന ദ്വിഭാഷ ചിത്രത്തിലൂടെ ഈ വര്‍ഷം താരം തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കും. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ ജെമിനി ഗണേഷായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News