സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി; ജസ്റ്റിസ് ഹേമ അധ്യക്ഷ; കെ.ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങള്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയില്‍ കുടുംബശ്രീ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി വത്സലകുമാരി, നടി ശാരദ എന്നിവരാണ് അംഗങ്ങള്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്.

വനിതാ സിനിമാ പ്രവര്‍ത്തകരെ നേരിട്ട് കണ്ട് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാനുള്ള നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും.

നടിമാരായ മഞ്ജുവാര്യര്‍, ബീനാ പോള്‍, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News