ഖത്തറിനെതിരെ സൈനിക നടപടി ഉണ്ടാവില്ലെന്ന് യുഎഇ; ഭീകരവാദത്തെ തള്ളി പറയും വരെ സമ്പത്തിക ഉപരോധം തുടരും

ദോഹ: ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളുടെ ഭാഗത്തുനിന്നും സൈനിക നടപടി ഉണ്ടാവില്ലെന്ന് അമേരിക്കയ്ക്ക് യുഎഇയുടെ ഉറപ്പ്. ഖത്തറിലെ അമേരിക്കന്‍ സൈനിക ബേസിനെ ബാധിക്കുന്ന ഒന്നും തന്നെ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും അമേരിക്കയിലെ യുഎഇ അംബാസിഡര്‍ യൂസഫ് അല്‍ ഉതൈബ വാഷിംഗ്ടണില്‍ പറഞ്ഞു. ഇത് സംബന്ധിച്ചു അമേരിക്കന്‍ രാജ്യരക്ഷാ മന്ത്രിയുമായി ചര്‍ച്ച ചെയ്തതായും യുഎഇ അംബാസിഡര്‍ അറിയിച്ചു.

ഖത്തറിന് എതിരെയുള്ള സാമ്പത്തിക സമ്മര്‍ദം നയതന്ത്രതലത്തില്‍ മാറ്റം വരുന്നത് വരെ തുടരും. ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ക്ക് വ്യക്തമായ പരാതികളുണ്ട്. തീവ്രവാദികളെ സഹായിക്കുന്നത് സംബന്ധിച്ച ആ രാജ്യങ്ങളുടെ പരാതികള്‍ ഏകോപിപ്പിച്ചു കൊണ്ട് ഒരു ലിസ്റ്റ് അമേരിക്കക്ക് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഉഭയ കക്ഷി ചര്‍ച്ചയിലൂടെ ഇപ്പോഴതെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും അതിനു ഖത്തര്‍ നയതന്ത്രതലത്തില്‍ മാറ്റം വരുത്തണമെന്നും യുഎഇ അംബാസിഡര്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here