കോഴ ആരോപണം; തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സ്റ്റാലിനും എംഎല്‍എമാരും അറസ്റ്റില്‍

ചെന്നൈ: വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തില്‍ സഭാ നടപടികള്‍ തടസപ്പെട്ടതോടെ എം കെ സ്റ്റാലിനെ സ്പീക്കര്‍ സഭയില്‍ നിന്ന് പുറത്താക്കി. എല്ലാ ഡിഎംകെ എംഎല്‍എമാരെയും പുറത്താക്കി. ഇതോടെ സഭയ്ക്ക് പുറത്ത് പ്രതിഷേധം ആരംഭിച്ച സ്റ്റാലിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പളനി സാമി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ കോഴവാങ്ങിയെന്ന ആരോപണം സ്റ്റാലിന്‍ സഭയില്‍ ഉന്നയിച്ചിരുന്നു. കോടതിയുടെ മുന്നിലുള്ള വിഷയം സഭയില്‍ പരിഗണിക്കാനാക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെയാണ് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധം ആരംഭിച്ചത്.

പളനിസ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. ഇതോടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ആരോപണത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News