മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വീട്ടില്‍ ‘മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍’; മാതൃകയായി ഈ കൃഷിമന്ത്രി

നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം….. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും പൂക്കുകയും ചെയ്തുവോ എന്നു നോക്കാം….. ഈ ഡയലോഗ് ഒരു മലയാളിയും മറക്കാനിടയില്ല. എന്നാല്‍ ഈ ഡയലോഗില്‍ ഒന്ന് മാറ്റം വരുത്തുന്നു….

ദൈവത്തിന്റെ സ്വന്തം നാട്ടിലും മുന്തിരി വള്ളികള്‍ തളിര്‍ക്കും. അത് കൃഷിമന്ത്രിയുടെ വീട്ടില്‍ കൂടിയാണെങ്കിലോ. അതെ ഇനി ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കേണ്ട, അനന്തപുരിയിലെത്തി നഗരഹൃദയത്തിലെ മന്ത്രി മന്ദിരമായ ഗ്രയ്‌സിലെക്ക് വരൂ, അവിടെ കാണാം മനം നിറയ്ക്കുന്ന കാഴ്ചകള്‍. ഗ്രയ്‌സ് ഈസ് ഫുള്‍ ഓഫ് ഗ്രഷ്യസ് ഗ്രയ്പ്പ്‌സ്.

പൂത്തുലഞ്ഞ് നില്‍ക്കുന്ന മുന്തിരി വള്ളികള്‍. കായ്ച്ച് വിളവെടുപ്പിന് തയ്യാറാകുന്ന കുറച്ച് മുന്തിരി കുലകളും. കഴിഞ്ഞ ഡിസംബറിലാണ് ഉപഹാരമായി ലഭിച്ച മുന്തിരി തൈ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഔദ്യോഗിക വസതിയില്‍ കൊണ്ടുവന്ന് നട്ടത്. മൂന്നു മാസം കഴിഞ്ഞപ്പോള്‍ മന്ത്രിയെ തന്നെ ഞെട്ടിച്ച് കൊണ്ട് മുന്തിരിവള്ളികള്‍ തളിര്‍ത്തു. ഒരു കുല മുന്തിരിയുടെ വിളവെടുപ്പും ഇതിനോടകം കഴിഞ്ഞു.

മന്ത്രി സകുടുംബമാണ് മുന്തിരിത്തോട്ടത്തിലെക്ക് അവയുടെ വളര്‍ച്ച നേരിട്ടറിയാന്‍ എത്തുന്നത്. മുന്തിരി തോട്ടം കാരണം മന്ത്രിയുടെ ഭാര്യ രേഖയും മകന്‍ നിരഞ്ജന്‍ കൃഷ്ണയും ഗ്രയ്‌സിലേക്ക് വരുന്നതിന്റെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് മന്ത്രി തന്നെ പറയുന്നത്. ഇനി നാട്ടിലെ വീട്ടിലും മുന്തിരി കൃഷി ഒന്നു പരീക്ഷിക്കാനൊരുങ്ങുകയാണ് ഭാര്യയും മകനും.

ഒരു മുന്തിരി തൈ നട്ടപ്പോള്‍ ഇത്രയധികം കായ്ച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോഴും കൃഷിമന്ത്രി. അതുകൊണ്ട് തന്നെ ഇനി സ്വന്തം വസതിയിലും കേരളത്തിലുടനീളവും മുന്തിരിവിളയിക്കാനാരുങ്ങുകയാണ് മന്ത്രി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നത് യാഥാര്‍ത്ഥ്യമാക്കാനായി. മാതൃകയായ കൃഷിമന്ത്രിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News