‘ദിലീപ് ബിജുമേനോനെ ഒതുക്കാന്‍ ശ്രമിക്കുന്നു’: വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

‘നടന്‍ ദിലീപ് ബിജുമേനോനെ ഒതുക്കാന്‍ ശ്രമിക്കുന്നു’. കഴിഞ്ഞദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ച വാര്‍ത്തയാണിത.് എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നാണ് താരങ്ങള്‍ പറയുന്നത്. വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരുമെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.

വാര്‍ത്തയോട് ബിജുമേനോന്റെ പ്രതികരണം ഇങ്ങനെ: ‘ഇതൊരു വ്യാജവാര്‍ത്തയാണ്. വാര്‍ത്ത തന്നെ വേദനിപ്പിച്ചു. ദിലീപ് തന്നെയോ ഞാന്‍ ദിലീപിനെയോ ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. ഒരു പണിയുമില്ലാത്ത ആരൊക്കെയോ ചേര്‍ന്ന് പടച്ചുവിട്ട വാര്‍ത്തകളാണ് അതെല്ലാം.’

‘വേറെന്തെങ്കിലുമൊക്കെ വ്യക്തിപരമായ ലക്ഷ്യമായിരിക്കും അത്തരം വാര്‍ത്തകള്‍ക്കുപിന്നില്‍. ദിലീപ് കണ്ടിരിക്കും വാര്‍ത്തകള്‍. ഞാനും കാണാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇതൊന്നും സംസാരിക്കാറില്ലെന്നും വാര്‍ത്തകള്‍ക്കു പിന്നിലുള്ള കാരണങ്ങള്‍ ദിലീപിനും മനസിലാക്കാന്‍ കഴിയും.’ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ബിജുമേനോന്‍ പറയുന്നു.

നേരത്തെ ദിലീപിന് നേരെയും സമാനരീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു നടിക്ക് മലയാള സിനിമയില്‍ അവസരം ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. അതിന് പിന്നാലെയാണ് പുതിയ പ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News