കന്നുകാലി വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ വക ഓണ്‍ലൈന്‍; പശുബസാര്‍.ഇന്‍ ലൂടെ ഇനി വില്‍പ്പന

കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി വില്‍പ്പനയ്ക്ക് ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാണ് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നത്. തെലങ്കാന സര്‍ക്കാര്‍ ഇതിനായി ഔദ്യോഗിക സംവിധാനം തന്നെ സജ്ജമാക്കിയത്. കന്നുകാലികളെ ഓണ്‍ലൈനിലൂടെ വില്‍ക്കാനും വാങ്ങാനുമുള്ള സംവിധാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

pashubazar.telangana.gov.in എന്ന വെബ്‌സൈറ്റിലൂടെയാകും കച്ചവടം. സൈറ്റ് ഇന്നലെ തന്നെ സര്‍ക്കാര്‍ പുറത്തിറക്കി. കന്നുകാലികളെ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനുള്ള യാത്രാ ചെലവടക്കം ഇതിലൂടെ ലാഭിക്കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

മൃഗസംരക്ഷ വിഭാഗം അസിസ്റ്റന്റ് ചീഫ് സെക്രട്ടറി സുരേഷ് ചന്ദയാണ് വെബ്‌സെറ്റ് ഉദ്ഘാടനം ചെയ്തത്. ഒരു സമയത്ത് പരമാവധി അഞ്ചു വില്‍പന രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ സാധ്യമാകുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News