ശോഭന വിവാഹിതയാകുന്നു; വരന്‍?

മലയാളത്തിന്റെ പ്രിയ നടി ശോഭന വിവാഹിതയാകാനൊരുങ്ങുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. സിനിമയില്‍ നിന്ന് അകന്ന് നൃത്തവേദികളില്‍ സജീവമാകുന്നതിനിടെയാണ് വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്. അടുത്ത ബന്ധുവിനെ തന്നെയാണ് ശോഭന വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം, വാര്‍ത്തയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയോ താരം ഇതുവരെ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18ലൂടെ സിനിമയിലേക്ക് കടന്നുവന്ന ശോഭന മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ്. നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ലെന്നും ശോഭന തന്നെ തന്റെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയതാരത്തിന്റെ വിവാഹ തീരുമാനത്തില്‍ മാറ്റം വന്നോ എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകരും സിനിമാ ലോകവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News