മോദിയുടെ ഓഫീസ് ഒഴിവാക്കിയ ശ്രീധരന്‍ മെട്രോ ഉദ്ഘാടനത്തില്‍ പങ്കെടുക്കും; നിലപാട് വ്യക്തമാക്കി മെട്രോമാന്‍

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് ദില്ലി മെട്രോ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. വേദിയില്‍നിന്നു ഒഴിവാക്കിയതില്‍ അസ്വഭാവികത ഇല്ലെന്നും അതില്‍ തനിക്ക് പരാതിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ നിന്നാണ് ശ്രീധരനെ ഒഴിവാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എറണാകുളത്ത് നിന്നുള്ള എംഎല്‍എമാരായ പി.ടി.തോമസ്, ഹൈബി ഈഡന്‍, കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവരെയും വേദിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പതിമൂന്ന് പേരുടെ പട്ടികയാണ് കെഎംആര്‍എല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു നല്‍കിയത്. എന്നാല്‍, മോദിയടക്കം ആറു പേര്‍ക്ക് മാത്രമേ വേദിയില്‍ സ്ഥാനം നല്‍കാനാവൂ എന്ന് പിഎംഓ വ്യക്തമാക്കുകയായിരുന്നു.

മോദിയെ കൂടാതെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം എന്നിവര്‍ക്കാണ് വേദിയില്‍ സ്ഥാനമുള്ളത്.

ശനിയാഴ്ച രാവിലെ 11ന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here