‘ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല’; അത്തരം മലയാളികള്‍ക്ക് ഉപദേശവുമായി സലീംകുമാര്‍

കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ ഉദ്ഘാടനത്തിന് തയ്യാറായിരിക്കെ, മലയാളികള്‍ക്ക് യാത്രക്കാര്‍ക്ക് ഉപദേശവുമായി നടന്‍ സലീംകുമാര്‍. ബസുകളിലും ട്രെയിനിലും കമ്പികൊണ്ടും പേനകൊണ്ടും കുത്തിക്കുറിക്കുന്നത് ശീലമാക്കിയവരോടാണ് സലീംകുമാറിന്റെ ഉപദേശം.

കുത്തിവരക്കാരേ… ഈ വഴി വരേണ്ട…

ട്രെയിനിലും കെഎസ്ആര്‍ടിസി ബസിലുമെല്ലാം കമ്പികൊണ്ടും പേനകൊണ്ടും കുത്തിക്കുറിച്ചും കാറിത്തുപ്പിയും വൃത്തികേടാക്കി ശീലിച്ചവരൊക്കെ മെട്രോയില്‍ കയറാന്‍ കാത്തിരിക്കുന്നുണ്ടാവും. പക്ഷേ, അറിഞ്ഞിടത്തോളം അവരുടെ കാര്യം വലിയ കഷ്ടത്തിലാവും. ആ തറ പണികളുമായി മെട്രോയില്‍ കയറിയാല്‍ പിഴ മാത്രമല്ല. അഴിയും എണ്ണാ..അത്രയ്ക്കുണ്ട് സ്റ്റേഷനുകളിലെയും ട്രെയ്‌നിലെയും നിരീക്ഷണ സംവിധാനം.

അതുകൊണ്ടു അത്തരക്കാരോടാണ് ആദ്യ അഭ്യര്‍ത്ഥന ; ദയവായി മെട്രോയെ വിട്ടേക്ക്.
ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല.

നിരീക്ഷണവും നിയമവും കര്‍ശനമാക്കിയാല്‍ ശുചിത്വം അടക്കമുള്ള നല്ല ശീലങ്ങള്‍ സമൂഹം താനെ പഠിക്കുമെന്നു നമ്മളെ പഠിപ്പിക്കുന്നതാവും കൊച്ചി മെട്രോ.കേരളത്തില്‍ പരസ്യ ബോര്‍ഡുകളും നോട്ടീസുകളും പതിഞ്ഞു വൃത്തികേടാകാത്ത പൊതു തൂണുകള്‍ ഒരു പക്ഷേ മെട്രോയുടേത് മാത്രമാവും.

പറവൂരുകാരനായ ഞാന്‍ മാത്രമല്ല.. കൊച്ചിക്കാരല്ലാത്ത മലയാളികളെല്ലാം തങ്ങളെ നേരിട്ടു ബാധിക്കാത്ത മെട്രോ ഓടുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പുതുമയുള്ള ആ യാത്രയുടെ കൗതുകം കൊണ്ടാണ്. കൊച്ചിയുടെ വലിയ ടൂറിസം ആകര്‍ഷണമായി മാറാന്‍ പോവുകയാണ് മെട്രോ. സമയ കൃത്യതയാണ് മെട്രോയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇത്രയും ബൃഹത്തായ പദ്ധതി വലിയ കാലതാമസമില്ലാതെ യാഥാര്‍ഥ്യമാക്കിയ മെട്രോ സംഘത്തിനും മെട്രോ മാന്‍ ശ്രീ. ഇ ശ്രീധരനും നമ്മള്‍ വലിയൊരു സല്യൂട്ട് നല്‍കണം.

മെട്രോയ്ക്ക് സ്‌നേഹപൂര്‍വ്വം,
സലിംകുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News