നായയുടെ ദേഹത്ത് ഇന്ത്യന്‍ പതാക; കളിക്കുമുമ്പെ വിവാദം കത്തിപടരുന്നു

ചാമ്പ്യന്‍സ്‌ട്രോഫി സെമിഫൈനല്‍ നാളെ നടക്കാനിരിക്കെയാണ് ബംഗ്ലാദേശ് ആരാധകരുടെ പ്രകോപനം. ബംഗ്ലാദേശ് ആരാധകരെ സംബന്ധിച്ചടുത്തോളം ഇന്ത്യക്കെതിരായ മത്സരം ഏറെ ആവേശം നിറഞ്ഞതാണ്. ഇന്ത്യാ പാക്ക് പോരാട്ടത്തോളം വരില്ലെങ്കിലും ഇന്ത്യ ബംഗ്ലാ പോരാട്ടത്തിനും ഗ്ലാമര്‍ ഏറി വരികയാണ്.

മുമ്പ് പലപ്പോഴും ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ബംഗ്ലാ ആരാധകര്‍ ഇന്ത്യയെ വലിയ തോതില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ പ്രകോപനം ദേശീയ പതാകയെ തന്നെ അപമാനിക്കുന്ന തരത്തിലാണുണ്ടായിരിക്കുന്നത്. ബംഗ്ലാദേശിന്റെ പതാക പതിച്ച കടുവ ഇന്ത്യയുടെ പതാക പതിച്ച നായയ്ക്ക് നേരെ ചാടി വീഴുന്ന ചിത്രത്തിലൂടെയാണ് അപമാനിക്കല്‍. സമൂഹ മാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപേര്‍ ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുണ്ട്.

ഇത് ആദ്യമായല്ല ഇന്ത്യക്കാരെ അപമാനിക്കുന്ന രീതിയില്‍ ബംഗ്ലാദേശുകാര്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പ് ഫൈനലിന് മുന്‍പ് ധോനിയുടെ തല വെട്ടിയെടുത്ത രീതിയില്‍ പിടിച്ചു നില്‍ക്കുന്ന തസ്‌കിന്‍ അഹ്മദിന്റെ ചിത്രവും വിവാദമായിരുന്നു.

2015ല്‍ കട്ടറിന്റെ വ്യാജ പരസ്യം നല്‍കി ബംഗ്ലാദേശി പത്രവും ഇന്ത്യന്‍ താരങ്ങളെ അപമാനിച്ചിരുന്നു. ധോനി, കോഹ്ലി, ധവാന്‍, രഹാനെ, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ മുടി പകുതി മുറിച്ച് നില്‍ക്കുന്ന രീതിയിലായിരുന്നു ചിത്രം പത്രത്തില്‍ നല്‍കിയത്. ഇത്തരം പ്രകോപനങ്ങള്‍ക്കെല്ലാം വമ്പന്‍ ജയത്തോടെ ഇന്ത്യന്‍ ടീം മറുപടി നല്‍കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News