മോദി ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മ കുതിച്ചുയരുന്നു

ദില്ലി: തൊഴിലില്ലായ്മ പരിഹരിക്കും എന്ന വാഗ്ദാനം നല്‍കിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ തൊഴിലില്ലായ്മ കുറയുകയല്ല, ഭീതിദമായ രീതിയില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്.

2011-12 വര്‍ഷത്തില്‍ തൊഴിലില്ലായ്മയുടെ വര്‍ദ്ധന 3.8% ആയിരുന്നു. എന്നാല്‍ 2015-16 വര്‍ഷത്തില്‍ ഇത് 5%ആയി ഉയര്‍ന്നു. 2015ല്‍ രാജ്യത്ത് പുതിയതായി സൃഷ്ടിക്കപ്പെട്ടത്, വെറും 1.35 ലക്ഷം തൊഴില്‍ അവസരങ്ങള്‍. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 2011-2012 വര്‍ഷത്തില്‍ 9.3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.

തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ തന്നെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ്. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത വളര്‍ച്ചയാണ് കോര്‍പ്പറേറ്റുകള്‍ ഉണ്ടാക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News