അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ അമലാപോള്‍ അച്ചായന്‍സ് വമ്പന്‍ ഹിറ്റായതിന്റെ ത്രില്ലിലാണ്. അതിനിടയിലാണ് താരം വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ പരക്കുന്നത്. കോളിവുഡില്‍ നിന്നാണ് അമലയുടെ രണ്ടാം വിവാഹക്കാര്യം പുറത്തുവന്നത്.

പ്രമുഖ തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹത്തെ കുറിച്ച് അമല പോള്‍ പ്രതികരിച്ചത്. വീണ്ടുമൊരു വിവാഹത്തിന് താന്‍ തയ്യാറാണ് എന്ന് 25 കാരിയായ അമല പോള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ സജീവമായ അമലയുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ അമലയും വിജയും പിന്നീട് വിവാഹിതരാകുകയായിരുന്നു. വ്യത്യസ്ത ജാതി- മത- ഭാഷ പ്രശ്‌നങ്ങള്‍ മറികടന്നുള്ള ഇരുവരുടെയും ദാമ്പത്യം ആരാധകര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു. 2014 ല്‍ വിവാഹിതരായെങ്കിലും രണ്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നിലനിന്നുള്ളു.

അമല വിശ്വാസവഞ്ചന കാട്ടിയതാണ് ബന്ധം തകരാന്‍ കാരണമെന്നായിരുന്നു വിജയിന്റെ പ്രതികരണം. എന്നാല്‍ ദാമ്പത്യബന്ധം തകര്‍ന്നതിനെക്കുറിച്ച് അമല ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്തായാലും പ്രിയതാരം വീണ്ടും വിവാഹിതയാകാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News