
തന്റെ പ്രണയം സംബന്ധിച്ചുള്ള ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ അനുരാഗ് കശ്യപ്. പുതിയ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടാണ് ആരാധകരുമായി ഇക്കാര്യം കശ്യപ് പങ്കുവച്ചത്.
ശുഭ്ര ഷെട്ടി എന്ന ഇരുപത്തിരണ്ടുകാരിയാണ് കശ്യപിന്റെ ഇപ്പോഴത്തെ പങ്കാളി. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നുവെങ്കിലും കശ്യപ് സ്ഥിരീകരിച്ചിരുന്നില്ല.
2003ലായിരുന്നു കശ്യപിന്റെ ആദ്യ വിവാഹം. പ്രശസ്ത എഡിറ്റര്‍ ആരതി ബാലാജിയായിരുന്നു ആദ്യഭാര്യ. പിന്നീട് ആരതിയുമായി പിരിഞ്ഞ കശ്യപ് നടി കല്‍ക്കി കെക്‌ലിനെ വിവാഹം ചെയ്തു. 2015ല്‍ ഇരുവരും വിവാഹമോചിതരായി.
22കാരിയെ ജീവിതപങ്കാളിയാക്കിയ കശ്യാപിനെ സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് പരിഹസിക്കുന്നത്. എന്നാല്‍ പ്രണയത്തിന് പ്രായമില്ലെന്ന് മറ്റു ചിലര്‍ മറുപടി നല്‍കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here