എന്റെ മകള്‍ ദുല്‍ഖറിന്റെ ആരാധിക; റഹ്മാന്‍ പറയുന്നു; ദുല്‍ഖറിനൊപ്പം റുഷ്ദ സിനിമയിലെത്തുമോ

ഒരു കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും റൊമാന്റികായ നടന്‍ എന്ന വിശേഷണം റഹ്മാനായിരുന്നു യോജിച്ചിരുന്ന്. മലയാളത്തിലെ സൂപ്പര്‍ താരമാകുമെന്ന് കരുതിയിരുന്ന റഹ്മാന്‍ പക്ഷെ വെള്ളിത്തിരയില്‍ നിന്നു പോലും അപ്രത്യക്ഷമായിരുന്നു. ഇടയ്ക്കിടയ്ക്ക് തകര്‍പ്പന്‍ തിരിച്ചുവരവുകള്‍ നടത്തിയെങ്കിലും അധികം നീളാറില്ല.

ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്ത് സജീവ സാന്നിധ്യമായിരിക്കുകയാണ് റഹ്മാന്‍. അതിനിടയിലാണ് സ്വപ്‌നങ്ങളും വിശേഷങ്ങളും പങ്കുവെച്ച് താരം രംഗത്തെത്തിയത്. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും റഹ്മാന്‍ വെളിപ്പെടുത്തി. ഒരു സിനിമ പോലുമില്ലാതെ വീട്ടിലിരുന്ന കാലമുണ്ടായിരുന്നെന്നും അപ്പോഴാണ് നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി

മക്കളെക്കുറിച്ചും റഹ്മാന്‍ വാതോരാതെ സംസാരിച്ചു. ഡാഡി എന്താ വില്ലനാകാത്തതെന്ന മകള്‍ അലീഷയുടെ ചോദ്യത്തിന് ധ്രുവങ്ങള്‍ 16 റിലീസാകും വരെ ഉത്തരമുണ്ടായിരുന്നില്ലെന്നും താരം വിവരിച്ചു. രണ്ട് പെണ്‍മക്കളാണ് റഹ്മാനുള്ളത്. മൂത്തമകള്‍ റുഷ്ദ എം ബി എയ്ക്ക് പഠിക്കാന്‍ തയ്യാറെടുക്കുന്നു. രണ്ടാമത്തെ മകള്‍ അലീഷ ഒമ്പതാം ക്ലാസിലാണ്.

മക്കളുടെ അഭിനയ മോഹത്തെക്കുറിച്ചും റഹ്മാന്‍ വിവരിച്ചു. രണ്ടുപേര്‍ക്കും അഭിനയത്തില്‍ താല്‍പര്യമുണ്ടെന്നും നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും അവര്‍ സിനിമയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയുടെ മകനും റഹ്മാന്റെ മകളും നായികാനായകന്മാരായി സിനിമ വരുമോ എന്ന ചോദ്യത്തിന് എല്ലാം പ്ലാന്‍ ചെയ്യുന്നത് മുകളിലുളള ആളല്ലേ, അങ്ങനെ സംഭവിച്ചാല്‍ നല്ലതെന്നായിരുന്നു എന്നായിരുന്നു മറുപടി. ദുല്‍ഖറിന്റെ കടുത്ത ആരാധികയാണ് റുഷ്ദയെന്നും റഹ്മാന്‍ വെളിപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News