
ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ ദില്ലിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി വീണ്ടും യോഗം ചേരും.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന അഭിപ്രായത്തിന് യോഗം അംഗീകാരം നല്‍കി. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി വീണ്ടും യോഗം ചേരുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായ ചര്‍ച്ചകള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവര്‍ ചര്‍ച്ച നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here