10 മിനിറ്റില്‍ ലക്ഷണം ഒത്തൊരു സിനിമ; ഇമ ശ്രദ്ധേയമാകുന്നു

ലൈജു കൃഷ്ണ കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ഇമ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രതാപ് പോത്തനും, മേനഘ സുരേഷുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മനസില്‍ പ്രണയം കാത്ത് സൂക്ഷിക്കുന്ന രണ്ട് ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.

ഒരു ദിവസം രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അബദ്ധത്തില്‍ കണ്ണട താഴെവീണു പൊട്ടുന്ന മാധവന്‍ എന്ന 56 വയസ്സുകാരന്റെയും അദ്ദേഹത്തിന്റെ പുര്‍ണ അന്ധയായ ഭാര്യയുടെയും ജീവിതത്തിലെ ഏതാനും മണിക്കൂറുകളിലൂടെയാണ് ചിത്രം കഥ പറയുന്നത്.

കണ്ണട കൂടാതെ ജീവിക്കാന്‍ ക!ഴിയാത്ത മാധവന്‍രെയും അന്ധയായ രാധയുടെയും കഥയാണിത് . മാധവനായി പ്രതാപ് പോത്തനും സ്‌നേഹനിധിയായ ഭാര്യയാി മേനകയും എത്തുന്നു. പത്ത് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. കരുതലും, സ്‌നേ്ഹവുമെല്ലാം ചിത്രത്തില്‍ പ്രമേയമായിവരുന്നു. ദീപക് ഡി മേനോന്റെയാണ് ക്യാമറ. ബിജിബാലാണ് സംഗീതം. ചലച്ചിത്രലോകത്തെ പ്രമുഖര്‍ ഇമയെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News