‘യുദ്ധത്തിന് നിര്‍ദേശം നല്‍കുന്നവരെ അതിര്‍ത്തിയിലേക്ക് അയക്കണം’; പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാനെതിരെ ശിവസേനയും സംഘ്പരിവാറും

മുംബൈ: ഇന്ത്യാ- പാകിസ്ഥാന്‍ പ്രശ്‌നത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ശിവസേനയും സംഘ്പരിവാര്‍ സംഘടനകളും. പാകിസ്ഥാന് അനുകൂലമായാണ് സല്‍മാന്‍ സംസാരിച്ചിരിക്കുന്നതെന്നാരോപിച്ചാണ് ശിവസേന രംഗത്തെത്തിയത്.

ആരാണോ യുദ്ധത്തിന് നിര്‍ദേശം നല്‍കുന്നത്, അവരെ യുദ്ധമുന്നണിയിലേക്ക് അയച്ചിട്ട് ആദ്യം പോരാടാന്‍ പറയണമെന്നായിരുന്നു സല്‍മാന്റെ അഭിപ്രായം. ‘അങ്ങനെ സംഭവിച്ചാല്‍ അവരുടെ കൈയും കാലും വിറയ്ക്കും. യുദ്ധം ഒരു ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്യും. അങ്ങനെ അവരുടെ യുദ്ധക്കൊതി അവസാനിപ്പിക്കണം. അവര്‍ മേശയ്ക്ക് മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍ തയ്യാറാകും. യുദ്ധത്തില്‍ രണ്ടു വശത്തും നാശം സംഭവിക്കും. കുടുംബങ്ങള്‍ക്ക് മക്കളേയും അച്ഛന്‍മാരെയും നഷ്ടപ്പെടും.’-സല്‍മാന്‍ പറയുന്നു.

പരാമര്‍ശത്തിലൂടെ സല്‍മാന്‍ പരിധി ലംഘിച്ചു എന്നാണ് ശിവസേനയുടെ ആരോപണം. എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളാണ് സല്‍മാന്‍ പറഞ്ഞതെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് കുറ്റപ്പെടുത്തുന്നു.

അതേസമയം, സല്‍മാനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ രംഗത്തെത്തി. വിവേകവും പക്വവുമായ വാക്കുകളായിരുന്നു സല്‍മാന്റെതെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.

കബീര്‍ ഖാന്റെ സംവിധാനത്തിലൊരുങ്ങിയ ട്യൂബ്‌ലൈറ്റ് സിനിമയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സല്‍മാന്‍.
1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ്‌ലൈറ്റ് ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News