പുച്ഛം കൊണ്ടെനിക്ക് തുപ്പാനാണ് തോന്നുന്നത്; ഗര്‍ഭിണികള്‍ക്കുള്ള മോദി സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ശാരദക്കുട്ടി

തിരുവനന്തപുരം: ഗര്‍ഭിണികള്‍ മാംസം കഴിക്കുന്നതും ശാരീരികബന്ധം പുലര്‍ത്തുന്നതും ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി.

ശാരദക്കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:

ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ, അതികാലത്ത്, വല്യ മുട്ടന്‍ വയറും താങ്ങി വേണാട് എക്‌സ്പ്രസില്‍, പരശു റാം ഏക്‌സ്പ്രസില്‍ ഒക്കെ റോങ് സൈഡില്‍ നിന്ന് വരെ ചാടിക്കയറി കോട്ടയം മുതല്‍ പിറവം റോഡ് വരെ യാത്ര ചെയ്തു. അവിടെ നിന്ന് ജീപ്പില്‍ കയറി കുണ്ടും കുഴിയും താണ്ടി കോളേജില്‍ എത്തി. പഠിപ്പിച്ചു. തിരിയെ കിട്ടുന്ന പല വണ്ടികള്‍ പിടിച്ചു രാത്രിയാകുമ്പോള്‍ വീടെത്തിയിരുന്ന കാലത്തൊന്നും സൂക്ഷിക്കണെ എന്ന് പറയാന്‍ പോലും ആരുമുണ്ടായില്ല.

പിടിച്ചു കെട്ടി നിര്‍ത്തിയിരുന്ന മൂത്രം വൈകി ഒഴുക്കി വിടുമ്പോള്‍ മരണ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചിട്ടുണ്ട്. ട്രെയിനിന് വേണ്ടി ഓടുന്ന ഓട്ടം കണ്ട് എന്‍ജിന്‍ ഡ്രൈവര്‍ ഓടണ്ട, പതിയെ വരൂ എന്ന് കരുണ കാണിച്ചിട്ടുണ്ട്. പരിപ്പുവടയോ മിക്‌സ്ച്ചറോ ഒക്കെ കൊടുത്ത് ആ സ്‌നേഹം നിലനിര്‍ത്തിയിട്ടുണ്ട്.

ആരുമല്ലാത്തവര്‍ തരുന്ന നാരങ്ങാ മിട്ടായിയുടെ മധുരത്തെ കുറിച്ച് അഷിത എഴുതിയതു ഓര്‍ക്കുന്നു. ഇപ്പോള്‍ ഗര്‍ഭിണി സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചില അധികാരൂപങ്ങള്‍ പറയുമ്പോള്‍ പുച്ഛം കൊണ്ടെനിക്ക് തുപ്പാനാണു തോന്നുന്നത്.
എസ്. ശാരദക്കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News