അബേദ്കര്‍ കോളനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണ; ജാതിയുടെ പേരില്‍ വിവേചനം അനുവദിക്കില്ലെന്ന് എംബി രാജേഷ് എംപി

പാലക്കാട്: പാലക്കാട് മുതലമട അബേദ്കര്‍ കോളനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണ. ഈ മാസം 19ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. എല്‍ഡിഎഫ് നേതാക്കളും ജനപ്രതിനിധികളും കോളനിയിലെത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കോളനിയില്‍ ജാതിവിവേചനത്തിന്റെ പേരില്‍ അയിത്തം നിലനില്‍ക്കുന്നുവെന്ന പ്രചരണത്തെ തുടര്‍ന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ കോളനി സന്ദര്‍ശിച്ചത്. എംഎല്‍എമാരായ പികെ ശശി, കെ ബാബു, കെഡി പ്രസേനന്‍, കെവി വിജയദാസ്, മുഹമ്മദ് മുഹ്‌സിന്‍, സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി എന്നിവരാണ് കോളനിക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.

ജാതിയുടെ പേരില്‍ വിവേചനം നിലനില്‍ക്കുന്നില്ലെന്നും എന്നാല്‍ ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കോളനി നിവാസികള്‍ പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം എംബി രാജേഷ് എംപി പറഞ്ഞു.

കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 19 ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. നേതാക്കളുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം ചെയ്യുന്ന കോളനി നിവാസികള്‍ വീടുകളിലേക്ക് മടങ്ങും. ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News