നടിക്ക് നേരെയുണ്ടായ ആക്രമണം; ഇനിയയ്ക്കും ചിലത് പറയാനുണ്ട്

കൊച്ചിയില്‍ നടിക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍, സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിരുന്നു. അതിനെക്കുറിച്ച് നടി ഇനിയ പറയുന്നത് ഇങ്ങനെ

‘എനിക്ക് നേരെ അത്തരം അനുഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെ ഇതിന്റെ മറ്റൊരു വശം പറഞ്ഞാല്‍, എന്റെ മുറിയിലേക്ക് ഒരാള്‍ കടന്നു വരണമെങ്കില്‍ ഞാന്‍ മുറിയുടെ വാതില്‍ തുറന്നു കൊടുക്കണമല്ലോ. ഞാന്‍ കൂടി സമ്മതിക്കാതെ എന്റെ പ്രൈവറ്റ് സ്‌പേസിലേക്ക് ആരും വരില്ല.’

‘തന്റേടത്തോടെ, ദൃഢമായി, ആത്മവിശ്വാസത്തോടെ നിന്നാല്‍ ആരും നമ്മെ ഓവര്‍ടേക്ക് ചെയ്യില്ല. എല്ലാത്തിനും അനുവദിച്ചതിനു ശേഷം എന്നെ അതു ചെയ്തു, ഇതു ചെയ്തു എന്നു പറഞ്ഞിട്ട് കാര്യമില്ല. കൃത്യ സമയത്ത് എതിര്‍ക്കാനും പ്രതികരിക്കാനുമുള്ള തന്റേടം കാണിക്കണം. എന്റെ നേരെ അങ്ങനെയൊരു അനുഭവം ഉണ്ടാകാനുള്ള സാധ്യതയില്ല. അതൊരു അഹങ്കാരമല്ല, അച്ഛനും അമ്മയും കൂടെയുണ്ട് എന്ന ആത്മവിശ്വാസമാണ് എന്റെ കരുത്ത്.’

‘സെറ്റില്‍ ആരെങ്കിലും മോശമായി സംസാരിച്ചാല്‍, നോക്കിയാല്‍ എല്ലാവരും കേള്‍ക്കെ ഞാന്‍ പ്രതികരിക്കും. വീട്ടില്‍ പറയുകയും ചെയ്യും. അവരെ ഒളിക്കുന്നതൊന്നും എന്റെ ജീവിതത്തിലില്ല. ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ പ്രൊഫഷണല്‍ ലൈഫില്‍ ഒരു തിക്താനുഭവവും ഉണ്ടായിട്ടില്ല. ഇനിയുള്ള കാര്യത്തില്‍ നമുക്കൊരു ഗ്യാരന്റിയും പറയാനാവില്ലല്ലോ.’

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ബോള്‍ഡനസിനെ താന്‍ പ്രശംസിക്കുന്നെന്നും ഇനിയ പറഞ്ഞു. അവരതു മൂടി വയ്ക്കാതെ തുറന്നു പറഞ്ഞതിനും സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നതിലും ഒരുപാട് സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here