ഇംഗ്ലണ്ടിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ ഫൈനലില്‍

സ്വന്തം മണ്ണില്‍കിരീടനേട്ടമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് എട്ട് വിക്കറ്റിന്റെ വിജയം. 49.5 ഓവറില്‍ ഇംഗ്ലണ്ട്, 211 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്ക് ടീം 12.5 ഓവറുകള്‍ ബാക്കി നില്‍ക്കവേ ലക്ഷ്യം കണ്ടു. പാക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയ കളിയില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ താരതമ്യേനെ ചെറിയ സ്‌കോര്‍ മറികടക്കാന്‍ പാക്കിസ്താന് എളുപ്പം കഴിഞ്ഞു.
ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയമായ ഇംഗ്ലണ്ട് നിരയില്‍ ആരും അര്‍ധ സെഞ്ചുറി പോലും നേടിയില്ല. 56 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 46 റണ്‍സ് എടുത്ത ജോറൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

ടോസ് നേടിയ പാക്കിസ്താന്‍ ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി 3വിക്കറ്റ് നേടിയ ഹസന്‍ അലിയാണ് കളിയിലെ കേമന്‍. പാക്ക് നിരയില്‍ ഫഖര്‍ സമാന്‍ (57)അസ്ഹര്‍ അലി(76), ബാബര്‍ അസം(38) മുഹമ്മദ് ഹഫിസ്(31) എന്നിവര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി. ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെ പാക്കിസ്ഥാന്‍ ഫൈനലില്‍ നേരിടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News