ബിജെപി സര്‍ക്കാരിന് എതിരെയുള്ള എല്ലാ പ്രക്ഷോപങ്ങളും അടിച്ചമര്‍ത്താന്‍ മധ്യപ്രദേശ് പോലീസിന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. നാലില്‍ കൂടുതല്‍ ആളുകള്‍ സംഘടിച്ചാല്‍ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യും. കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നതിനും മന്ദ് സോറില്‍ വിലക്കേര്‍പ്പെടുത്തി.

കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കെതിരെ സംഘടിക്കാനോ പ്രതിഷേധിക്കാനോ ആകാത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍.സമാനതകളില്ലാത്ത കാര്‍ഷിക സതംഭനാവസ്ഥയിലാണ് രാജ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്‍ഷിക വിളകളുടെ വില 60 ശതമാനത്തോളം ഇത്തവണ ഇടിഞ്ഞു.

നഷ്ടമായതോടെ ഗോതമ്പ് ഉള്‍പ്പടെയുള്ള ഇനങ്ങള്‍ കൃഷി ചെയ്യാന്‍ മടിക്കുകയാണ് കര്‍ഷകര്‍.പണം മുടക്കികൃഷിയിലേക്ക് ഇറങ്ങിയാല്‍ തന്നെ മുടക്ക് മുതലിന്റെ നാലില്‍ ഒന്ന് പോലും ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.