ഖത്തര്‍ പ്രതിസന്ധി: പരിഹാരം ഉടന്‍ വേണമെന്ന് റഷ്യ

ഖത്തര്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് റഷ്യ. മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രശ്‌നം സമയോചിതമായി പരിഹരിച്ചില്ലെങ്കില്‍ സിറിയ യിലെ തീവ്രവാദ വെല്ലുവിളി രൂക്ഷമാവുമെന്നും റഷ്യയുടെ മുന്നറിയിപ്പ് .
ഖത്തര്‍ പ്രതിസന്ധി സംബന്ധിച്ചു സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ടെലിഫോണില്‍ നടന്ന ചര്‍ച്ചയിലാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇക്കാര്യം അറിയിച്ചത് .

സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യയും ഖത്തറും ഒരു ഭാഗത്താണ് . എങ്കിലും സിറിയയില്‍ വിമത പോരാട്ടം ശക്തിപ്പെടാന്‍ ഖത്തര്‍ പ്രതിസന്ധി സഹായിച്ചേക്കും. ഇത് തടയാന്‍ അനുരഞ്ജന ശ്രമം ഉടന്‍ വേണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതിന്നിടയില്‍ ഖത്തറിനെ ഒറ്റപ്പെടുത്തി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തടയുന്നുവെന്ന പരാതി അടിസ്ഥാന രഹിത ആണെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി വാഷിങ്ടണില്‍ അറിയിച്ചു.

സൗദി അറേബിയയും ബഹ്റൈനും യുഎയിയും ഖത്തര്‍ രാജ്യത്തിന്റെ കീഴിലുള്ള വിമാന സര്‍വീസുകള്‍ ഒഴികെയുള്ള മറ്റെല്ലാ വിമാന സര്‍വീസുകള്‍ക്കും വേണ്ടി തുറന്നിട്ടുണ്ട്. തുറമുഖങ്ങളിലും യാതൊരു വിധ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ തങ്ങളുടെ രാജ്യ സുരക്ഷക്കായി ഖത്തര്‍ സര്‍ക്കാരിന്റെ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടിത്തിയിട്ടുണ്ടെന്നും ബഹ്റൈന്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News