പ്രതീക്ഷയുടെ പുതുനാളവുമായി ദ്വയ; ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം ഇന്ന്

കൊച്ചി: ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം ഇന്ന് കൊച്ചിയില്‍ നടക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഭിന്നലിംഗക്കാര്‍ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. ഭിന്നലിംഗക്കാര്‍ ഏറെ അവഗണനകള്‍ അനുഭവിക്കുന്ന കേരളത്തില്‍ വെച്ച് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത് ഇത്തരക്കാര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി തുടങ്ങുന്ന ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. മന്ത്രി കെ കെ ഷൈലജ, സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, നടി ശ്വേതാ മേനോന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News