രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ചു; കോണ്‍ഗ്രസ്സ് നേതാവിന് പണി കിട്ടി

രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച കോണ്‍ഗ്രസ്സ് നേതാവിന് പണി കിട്ടി. കോണ്‍ഗ്രസ് മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാനാണ് വാട്‌സ് ആപ്പിലൂടെ രാഹുലിനെ പപ്പു എന്നുവിളിച്ച് പണി വാങ്ങിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം.

മധ്യപ്രദേശിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഇടപെട്ട രാഹുലിന്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തവെയാണ് വിനയ് പ്രധാന്‍ പപ്പുവെന്ന പദം ഉപയോഗിച്ചത്. എന്നാല്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്നും താന്‍ അത്തരത്തിലൊരു പദപ്രയോഗം നടത്തിയിട്ടില്ലെന്നുമാണ് വിനയ് പ്രധാന്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് വിനയ് പ്രധാനെ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയുള്ള അച്ചടക്ക കമ്മിറ്റിയുടെ നടപടിയുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News