രജനിയുടെ പുതിയ ചിത്രത്തില്‍ നായിക മലയാളത്തിനും പ്രിയങ്കരി

സൂപ്പര്‍ താരം രജനിയുടെ പുതിയ ചിത്രത്തില്‍ നായിക മലയാളത്തിനും പ്രിയങ്കരി. ജയറാം നായകനായ ഊട്ടിപ്പട്ടണത്തിലെ നായികയായെത്തിയ ഈശ്വരി റാവുവാണ് കാല കരികാലയില്‍ സൂപ്പര്‍ താരത്തിന്റെ നായികയാകുന്നത്. ഹുമ ഖുറേഷിയാവും രജനിയുടെ നായികയാവുകയെന്ന് വാര്‍ത്ത ഉണ്ടായിരുന്നു.

എന്നാല്‍ നായികയല്ലെങ്കിലും ചിത്രത്തില്‍ ഒരു പ്രധാന വേഷം ഹുമ ചെയ്യുന്നുണ്ട്. ധനുഷിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്, കബാലി സംവിധായകല്‍ പാ രഞ്ജിത്താണ്. സന്തോഷ് നാരായണന്റെയാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News