ചെങ്ങന്നൂരില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; ആസിഡ് ഒഴിച്ചത് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയ ശേഷം

കൊല്ലം: ചെങ്ങന്നൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പിറവന്തൂര്‍ സ്വദേശി ധന്യ കൃഷ്ണനാണ് ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായത്.

ജൂണ്‍ ആറിനാണ് സംഭവം. യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയതിന് ശേഷമാണ് ഭര്‍ത്താവ് ബിനുകുമാര്‍ ആസിഡ് ഒഴിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തോടെ ഒളിവില്‍ പോയ ഭര്‍ത്താവ് ബിനു കുമാറിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ധന്യയെ ബിനുകുമാര്‍ നിരന്തരം ആക്രമിക്കാറുണ്ടായിരുന്നെന്നാണ് അടുത്തബന്ധുക്കള്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here