കശാപ്പിന് നിയന്ത്രണത്തില്‍ മോദിസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി; രണ്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; വിജ്ഞാപനത്തിന് സ്റ്റേ ഇല്ല

ദില്ലി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതിയുടെ വിസമ്മതം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രത്തോട് വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

കശാപ്പ് നിരോധിക്കുകയോ തടയുകയോ അല്ല ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുകയാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News