കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും പങ്കാളികളാവില്ലെന്ന് ഇ.ശ്രീധരന്‍; ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ല

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും പങ്കാളികളാവില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാം ഘട്ടം തനിച്ച് ചെയ്യുന്നതിന് കെഎംആര്‍എല്‍ പൂര്‍ണമായും പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. മെട്രോ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്. ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ല. വിളിക്കാത്തതില്‍ പരാതിയോ, പരിഭവമോയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയൊക്കെ പങ്കെടുക്കുന്ന ചടങ്ങാണ്. അപ്പോള്‍ അതിന്റേതായ സുരക്ഷാ നടപടികള്‍ ഉണ്ടാവുമെന്നും അദേഹം പറഞ്ഞു. കഴിഞ്ഞുപോയതിനെ കുറിച്ചൊന്നും ശ്രദ്ധിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ 11നാണ് മെട്രോയുടെ ഉദ്ഘാടനം നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഇ.ശ്രീധരന്‍ അടക്കമുള്ളവരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയിരുന്നു. മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി തോമസ് എംപി, മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേര്‍ക്കു മാത്രമേ വേദിയില്‍ സ്ഥാനം നല്‍കിയിട്ടുള്ളൂ.

ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്ക് കത്തും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News