ഗര്‍ഭ വാര്‍ത്തയോട് നസ്രിയയുടെ ഗംഭീരമറുപടി; വീഡിയോ

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ക്ക് പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്. നസ്രിയ ഫഹദ് ഗര്‍ഭിണിയാണെന്നും ഉടന്‍ സിനിമയിലേക്ക് വരുന്നില്ലെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.

ഫഹദും നസ്രിയയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. നേരത്തേ നിശ്ചയിച്ച പരിപാടികളില്‍ നിന്ന് ഫഹദ് പിന്‍വാങ്ങിയതും ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി. ഇരുവരും സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ഫ്‌ളാറ്റിലെത്തിയതും സംശയംകൂട്ടി. ഗര്‍ഭിണി വാര്‍ത്ത പ്രമുഖ മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഫഹദിനെയും നസ്രിയയെയും ആരാധകര്‍ ആശംസകള്‍കൊണ്ടുമൂടി.

ഇതോടെയാണ് പ്രതികരണവുമായി നസ്രിയ തന്നെ രംഗത്തെത്തിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് നസ്രിയയുടെ ക്യൂട്ട് വീഡിയോ സന്ദേശം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here