ഓട്ടോയില്‍ കയറിയ സല്‍മാനെ കണ്ട് ഡ്രൈവര്‍ ഞെട്ടി; കൊടുത്ത കൂലി കണ്ട് പിന്നെയും ഞെട്ടി; സംഭവം ഇങ്ങനെ

ബോളിവുഡിന്റെ പ്രിയ സല്ലുഭായ് തന്റെ ഓട്ടോയില്‍ കയറിയപ്പോള്‍ മുംബൈ സ്വദേശിയായ ഡ്രൈവര്‍ ആദ്യമൊന്ന് ഞെട്ടി. ആ തരിപ്പ് മാറിയതോടെ സല്‍മാനെയും കൊണ്ട് മുംബൈ നഗരത്തിലൂടെ ഓട്ടോ പായുകയായിരുന്നു.

ഏതോ സിനിമയുടെ ചിത്രീകരണമാണെന്നാണ് ആദ്യം മുംബൈനിവാസികള്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് മനസിലായത്, ആരാധകരുടെ കണ്ണില്‍പ്പെടാതെ മുങ്ങാനുള്ള തന്ത്രമായിരുന്നെന്ന്.

പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് മെഹബൂബ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു സല്‍മാന്‍. നിര്‍മാതാവ് രമേഷ് തൗരാനിയും ഒപ്പമുണ്ടായിരുന്നു. അവിടെ വച്ച് കത്രീന കൈഫിനെ കാണുകയും ഒരു ആലിംഗനം സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് പുറത്തേക്ക് ഇറങ്ങിയത്.

സ്റ്റുഡിയോയില്‍ നിന്ന് കുറച്ചദൂരം കാല്‍നടയായി പോയ സല്‍മാനെ ആരാധകര്‍ വളഞ്ഞു. അതോടെ കാര്‍ കാത്തുനില്‍ക്കാന്‍ നിന്നില്ല. അതുവഴി വന്ന ഓട്ടോില്‍ തൗരാനിക്കൊപ്പം ചാടിക്കയറുകയായിരുന്നു. അംഗരക്ഷകരും മറ്റും ബൈക്കിലും കാറിലുമായി ഓട്ടോയ്ക്ക് പിന്നാലെ വരുകയും ചെയ്തു.

തന്നെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സല്‍മാന്‍ നല്‍കിയത് മീറ്റര്‍ കാശല്ല, ആയിരം രൂപയാണെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News