‘മോദിജി സംബന്ധിക്കുന്ന വിവാഹത്തില്‍ നിന്നും വരനെ ഒഴിവാക്കി’; ഒഴിവാക്കപ്പെട്ടവരില്‍ ‘വധുവിന്റെ അച്ഛനും വരന്റെ സഹോദരിയും’

കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപകപ്രതിഷേധമാണ് സോഷ്യല്‍മീഡിയയിലും ഉയരുന്നത്. സജീവ ട്രോള്‍ പേജുകളിലൊന്നായ ഇന്റര്‍നാഷണല്‍ ചളു യൂണിയനും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. പതിവ് രീതിയിലുള്ള ട്രോളിന് പുറമേ ഔദ്യോഗിക ബ്ലോഗില്‍ ‘വാര്‍ത്ത’യെഴുതിയാണ് ഐസിയുവിന്റെ പ്രതികരണം.

‘വിവാഹ ചടങ്ങ്: വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്’ എന്ന തലക്കെട്ടോടെയാണ് ഐസിയുവിന്റെ വാര്‍ത്ത. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 3500ഓളം ഷെയറും 13k ലൈക്കും പോസ്റ്റിന് ലഭിച്ചു. നിരവധി പ്രതികരണങ്ങളും പോസ്റ്റിന് ലഭിച്ചു.

‘വാര്‍ത്ത’ ഇങ്ങനെ:

മോദിജി സംബന്ധിക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വരനെ ഒഴിവാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചാണ് വരനെ ഒഴിവാക്കുന്നതെന്നു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു!!

വധുവിന്റെ അച്ഛന്‍, വരന്റെ സഹോദരി തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ട അപ്രധാനികളില്‍ പെടും. പകരം വെങ്കയ്യ നായിഡു …മേയര്‍ അമ്മിണി … നാഗാലാന്‍ഡ് ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രധാനമന്ത്രിയുടെ ഭീം ആപ്പിലൂടെ വേണമെങ്കില്‍ പണം ഇടപാട് നടത്താമെന്നു പ്രധാനമന്ത്രി അറിയിച്ചു.

കലൂര്‍ AJ ഹാളില്‍ വെച്ച് നടത്തേണ്ടിയിരുന്ന വിവാഹം SPGയുടെ നിര്‍ദേശപ്രകാരം കൊച്ചി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയിരുന്നു. മഴ മൂലം വിവാഹം ഉപേക്ഷിക്കേണ്ടി വന്നാല്‍ DUCKWORTH LEWIS നിയമപ്രകാരം ബിജെപിയെ വിജയി ആയി പ്രഖ്യാപിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News