തെറ്റു തിരുത്തി കേന്ദ്രം; മെട്രോ ഉദ്ഘാടനവേദിയില്‍ ഇ. ശ്രീധരനും ചെന്നിത്തലയും; പുതുക്കിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറി

ദില്ലി: കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ മെട്രോമാന്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വേദിയിലിരിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇരുവര്‍ക്കും വേദിയില്‍ ഇടം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് അറിയിച്ചു.

ശനിയാഴ്ച രാവിലെ 11നാണ് മെട്രോയുടെ ഉദ്ഘാടനം നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഇ.ശ്രീധരന്‍ അടക്കമുള്ളവരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയിരുന്നു. മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി തോമസ് എംപി, മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേര്‍ക്കു മാത്രമേ വേദിയില്‍ സ്ഥാനം നല്‍കിയിട്ടുള്ളൂ. ഇ.ശ്രീധരനെയും ചെന്നിത്തലയെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് കേന്ദ്രം തെറ്റു തിരുത്തിയത്.

അതേസമയം, പിടി തോമസ് എംഎല്‍എയെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല.

ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്ക് കത്തും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News