‘പേറെടുത്തവര്‍ക്ക് ഇല്ലാത്ത ക്രെഡിറ്റ് കുഞ്ഞിന്റെ നൂല് കെട്ടിന് വന്നവര്‍ക്ക്’; കൊച്ചി മെട്രോയുടെ പിതൃത്വം അവകാശപ്പെടുന്ന ബിജെപിക്ക് പരിഹാസപ്രവാഹം

കൊച്ചി: കൊച്ചി മെട്രോ തൂണുകളില്‍ വീണ്ടും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരത്തി ബിജെപി. മെട്രോ യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങള്‍ എന്നെഴുതിയ ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുതല്‍ പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും ഫ്‌ളെക്‌സിലുണ്ട്. ബിജെപി ആലുവാ നിയോജകമണ്ഡലം കമ്മറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.’

തൂണുകളില്‍ ഫ്‌ളെക്‌സ് വച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു. നേരത്തെ, അമിത് ഷാ സന്ദര്‍ശനം നടത്തിയ സമയത്തും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ തൂണുകളില്‍ ബിജെപി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരത്തിയിരുന്നു.

അതേസമയം, മെട്രോയുടെ പിതൃത്വം അവകാശപ്പെടുന്ന ബിജെപിയെ പരിഹാസത്തോടെയാണ് സോഷ്യല്‍മീഡിയ വിലയിരുത്തുന്നത്. കുഞ്ഞിന്റെ അച്ഛനോ പേറെടുത്തവര്‍ക്കോ ഇല്ലാത്ത ക്രെഡിറ്റാണ് കുഞ്ഞിന്റെ നൂല് കെട്ടിന് വന്നവര്‍ക്കെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. മോദിയെ വെള്ളിമൂങ്ങ സിനിമയിലെ മാമച്ചന്‍ എന്ന കഥാപാത്രവുമായി സാമ്യപ്പെടുത്തിയും ട്രോളുകളുണ്ട്.

ശനിയാഴ്ച രാവിലെ 11നാണ് മെട്രോയുടെ ഉദ്ഘാടനം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel