‘കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു’; ഗീതാ ഗോപിക്ക് സിപിഐയുടെ താക്കീത്

തൃശൂര്‍: മകളുടെ വിവാഹം ആഡംബരത്തോടെ നടത്തിയ സംഭവത്തില്‍ ഗീതാ ഗോപി എംഎല്‍എയെ സിപിഐ താക്കീത് ചെയ്തു. കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയില്‍ ഗീത ജാഗ്രത പുലര്‍ത്തിയില്ലെന്ന് തൃശൂര്‍ ജില്ലാ നേതൃത്വം വിലയിരുത്തി.

വിവാഹത്തില്‍ കാണിച്ച ആര്‍ഭാടം പാര്‍ട്ടിക്ക് അവമതിപ്പിനും അനാവശ്യ ചര്‍ച്ചകള്‍ക്കും ഇടയാക്കി. എന്നാല്‍ എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമായതിനാല്‍ കൂടുതല്‍ നടപടികള്‍ ഒഴിവാക്കാനും കമ്മിറ്റി തീരുമാനിച്ചു.

ലളിത വിവാഹമെന്ന പാര്‍ട്ടി നയത്തിന് വിപരീതമായി എംഎല്‍എ ആര്‍ഭാട വിവാഹം നടത്തിയതായിരുന്നു ആക്ഷേപത്തിനിടയാക്കിയത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ നേതൃത്വം വിശദീകരണം തേടിയതും താക്കീത് ചെയ്തതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News