ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി; ലിംഗം മുറിച്ചത് സുഹൃത്തുക്കള്‍; സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും കത്തില്‍ പരാമര്‍ശം

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഹരി സ്വാമിയുടെ അഭിഭാഷകന്‍. ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി പറയുന്ന കത്തുമായാണ് അഭിഭാഷകന്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വാമിയുടെ ജാമ്യാപേക്ഷക്കൊപ്പമാണ് അഭിഭാഷകന്‍ കത്ത് കോടതിയില്‍ ഹാജരാക്കിയത്.

ഹരിസ്വാമിയുടെ ലിംഗം മുറിച്ചത് കാമുകനായ അയ്യപ്പദാസും സുഹൃത്തുക്കളായ മറ്റു രണ്ടു പേരുമാണെന്ന് പെണ്‍കുട്ടി കത്തില്‍ പറയുന്നു. സ്വാമി തന്റെ കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിവന്നിരുന്ന ആളായിരുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗമായിട്ടാണ് ഹരിയെ കണ്ടിരുന്നതെന്നും കത്തില്‍ പറയുന്നു.

സംഭവദിവസം കത്തി നല്‍കിയതും ജനനേന്ദ്രിയം മുറിക്കാന്‍ നിര്‍ദ്ദേശിച്ചതും അയ്യപ്പദാസും സുഹൃത്തുക്കളുമാണ്. എന്നാല്‍ സ്വാമിയുടെ സമീപത്ത് പോയെങ്കിലും തനിക്ക് അതിന് കഴിഞ്ഞില്ല. പിന്നീട് സ്വാമിയുടെ നിലവിളി കേട്ട് താന്‍ വീടിന് പുറത്തക്കോടുകയായിരുന്നെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.

സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പീഡനകേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും കത്തില്‍ പറയുന്നു.

അതേസമയം, കത്ത് തന്റേത് തന്നെയാണെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like