‘വിധിയുണ്ടെങ്കില്‍ ഞാന്‍ പ്രിയയെ വിവാഹം ചെയ്യും; അതും 40-ാം വയസില്‍’: തുറന്നുപറഞ്ഞ് ഗൗതം കാര്‍ത്തിക്ക്

പ്രിയാ ആനന്ദുമായുള്ള സൗഹൃദത്തില്‍ മനസുതുറന്ന് നടന്‍ ഗൗതം കാര്‍ത്തിക്ക്. വിധിയുണ്ടെങ്കില്‍ താന്‍ പ്രിയയെ വിവാഹം ചെയ്യുമെന്ന് ഗൗതം പറഞ്ഞു. പ്രിയയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം.

ഗൗതമിന്റെ മറുപടി ഇങ്ങനെ: ‘ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുക എന്ന് പറഞ്ഞാല്‍ പ്രേമം എന്നല്ല അര്‍ത്ഥം. പ്രിയ ആനന്ദ് എന്റെ അടുത്ത സുഹൃത്താണ്. കടല്‍ ചെയ്യുന്നതിന് മുന്‍പെ എനിക്കവളെ അറിയാം. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഞാന്‍ അവളെ ഇടയ്ക്ക് കാണാറുണ്ട്. ഇതു കണ്ട് എല്ലാവരും ഞങ്ങള്‍ പ്രണയത്തിലാണെന്ന് പ്രചരണം നടത്തുകയാണ്. അതിനുശേഷം ഞാന്‍ മറ്റു നടിമാരുമായി ഇടപഴകുമ്പോള്‍ എനിക്ക് ഭയമാണ്. കാണുന്നവര്‍ കഥകള്‍ മെനയും.

‘ഇനി വിധിയുണ്ടെങ്കില്‍ ഞാന്‍ പ്രിയയെ തന്നെ വിവാഹം കഴിച്ചേക്കും. ഇല്ലെങ്കില്‍ ഇല്ല. ഇതൊന്നും അത്ര വലിയ കാര്യമല്ല. എനിക്കൊരു 35- 40 വയസാവട്ടെ. അപ്പോള്‍ ആലോചിക്കാം വിവാഹത്തെക്കുറിച്ച്.’-ഗൗതം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News