ബിജെപി വനിതാ നേതാവിന്റെ നേതൃത്വത്തില്‍ വന്‍സെക്‌സ് റാക്കറ്റ്; പ്രവര്‍ത്തനം കോണ്‍ഗ്രസ് നേതാവിന്റെ ഹോട്ടലില്‍

ദില്ലി: കഴിഞ്ഞദിവസം ഉത്തരാഖണ്ഡില്‍ പിടിയിലായ സെക്‌സ് റാക്കറ്റിന്റെ പ്രധാനി ബിജെപി വനിതാ നേതാവ്. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ബിജെപി നേതാവായ ഹേമാ റാവലിന്റെ മേല്‍നോട്ടത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പൊലീസ് കണ്ടെത്തിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തരാഖണ്ഡ് പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് സംഘത്തെ ഹോട്ടലില്‍ നിന്ന് പിടികൂടിയത്. രണ്ട് പുരുഷന്മാരെയും സ്ത്രീകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഹേമയുടെ പങ്ക് വെളിപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ ബിജെപി നേതാവ് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഇരകളിലൊരാള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

ബിജെപിയുടെ ഉത്തരാഖണ്ഡ് വനിതാ വിഭാഗത്തിലെ പ്രത്യേക ക്ഷണിതാവാണ് ഹേമ. സംഭവം വിവാദമായതോടെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ബിജെപി നേതൃത്വം തടിയൂരി. നേതാവ് ഒളിവിലാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, സംഘത്തെ പിടികൂടിയ ഹോട്ടല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് തുടരന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here