സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

ശ്രീനാഥ് രാജേന്ദ്രനൊരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിന്റെ വേഷത്തില്‍ എത്തുന്നു. ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് വിവരം പുറത്തു വിട്ടത്.

ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്റ് ഷോ സംവിധാനം ചെയ്തത് ശ്രീനാഥ് ആയിരുന്നു. അന്ന് മുതലേ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പുതിയ ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഒരു പോസ്റ്ററും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News