ബേസില്‍ ജോസഫ് വിവാഹിതനാകുന്നു; എലിസബത്തിനെ സ്വന്തമാക്കുന്നത് ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം; ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ എന്ന് ബേസില്‍

മലയാളികള്‍ക്ക് പ്രിയങ്കരനായ യുവ സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്ത് ആണ് വധു. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. ഓഗസ്റ്റ് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് ചടങ്ങുകള്‍.

വിവാഹത്തെക്കുറിച്ച് ബേസില്‍ പറയുന്നത് ഇങ്ങനെ:

ഇത് എലിസബത്ത്. എലി എന്ന് വിളിക്കും. ഏഴ് വര്‍ഷം മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നു. അത് കൊണ്ട് ഞങ്ങള്‍ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു. കല്യാണം. പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ ?? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ്. അനുഗ്രഹിക്കണം.

പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം തുടങ്ങിയ ഷോര്‍ട്ട് ഫിലിമിലൂടെയാണ് ബേസില്‍ ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് ‘തിര’യില്‍ വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി. ഹോംലി മീല്‍സ് എന്ന ചിത്രത്തില്‍ എഡിറ്റര്‍ ബേസില്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. പിന്നീടാണ് ബേസില്‍ സംവിധാനത്തിലേക്ക് ചുവട് വച്ചത്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് ടീമിനൊപ്പം ചെയ്ത കുഞ്ഞിരാമായണമാണ് ആദ്യ സിനിമ. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ടോവിനോയെ നായകനാക്കി ഗോദയും ബേസില്‍ ഒരുക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like